Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

24 സംവിധായകൻ വിക്രം കുമാർ വിവാഹിതനാകുന്നു

vikram-kumar-engagement.jpg.image.784.410

13 ബി, മനം, 24 തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകൻ വിക്രം കുമാർ വിവാഹിതനാകുന്നു. ഇരുപത്തിയേഴുകാരിയായ ശ്രീനിഥി വെങ്കടേഷ് ആണ് വധു. ഇരുവരുടെയും വിവാഹനിശ്ചയം ഞായറാഴ്ച നടന്നു. എ ആര്‍ റഹ്മാൻ സ്റ്റുഡിയോയിലെ സൗണ്ട് എഞ്ചിനിയർ ആണ് ശ്രീനിഥി.

24 എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിലാണ് ഇരുവരും പരിചയപ്പെടുന്നത്. പിന്നീട് ഈ സൗഹൃദം വിവാഹത്തിലെത്തുകയായിരുന്നു. എ ആർ റഹ്മാൻ ആയിരുന്നു 24 ന്റെ സംഗീതം നിർവഹിച്ചത്. 

തൃശൂർ സ്വദേശിയായ വിക്രം കുമാർ തമിഴിലും തെലുങ്കിലും ബോളിവുഡിലും ചിത്രങ്ങൾ ഒരുക്കിയിട്ടുണ്ട്. സൂര്യ നായകനായി എത്തിയ സയൻസ് ഫിക്ഷൻ ചിത്രം 24 ആണ് അവസാനമായി സംവിധാനം ചെയ്തത്. അടുത്ത പ്രോജക്ട് അല്ലു അർജുൻ നായകനാകുന്ന തെലുങ്ക് ചിത്രമാണ്.

Your Rating: