Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആരാധകരെ അമ്പരപ്പിച്ച് സൂര്യയുടെ 24 ട്രെയിലർ

24movie

ഈ വർഷം സൂര്യ ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 24 ന്റെ ട്രെയിലർ പുറത്തിറങ്ങി. കിടിലൻ ഗ്രാഫിക്സും തകർപ്പൻ ദൃശ്യങ്ങവും ചടുലമായ സംഗീതവും സൂര്യയുടെ തീർത്തും വ്യത്യസ്തമായ വേഷവും ഉൾക്കൊള്ളുന്ന ട്രെയിലർ ആരാധകരില്‍ അത്ഭുതം സൃഷ്ടിച്ച് കഴിഞ്ഞു.

24 Official Trailer Tamil Suriya Samantha Nithya Menen AR Rahman Vikram K Kumar

സൂര്യയുടെ സ്വപ്നപദ്ധതിയായ ചിത്രം സംവിധാനം ചെയ്യുന്നത് വിക്രം കുമാർ ആണ്. ടൈം ട്രാവൽ പ്രമേയമാകുന്ന ചിത്രത്തിൽ ഒരു ശാസ്ത്രജ്ഞന്റെയും കൊലപാതകിയുടെയും വേഷത്തിലാണ് സൂര്യ എത്തുന്നത്.

സാമന്തയും നിത്യ മേനോനുമാണ് നായികമാർ. സ്റ്റ്യുഡിയോ ഗ്രീനും 2ഡി എന്റർടെയ്ൻമെന്റും സംയുക്തമായാണ് 24 നിർമിക്കുന്നത്. എ ആർ റഹ്മാനാണ് സംഗീതം.

Your Rating: