Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിജയ് ആരാധികയുടെ ആഗ്രഹം സഫലമാക്കിയ മുരുകദോസ്

murugadoss-vijay

യുവാക്കളുടെ മാത്രമല്ല കുട്ടികളുടെയും പ്രിയതാരമാണ് ഇളയദളപതി വിജയ്. തന്റെ ആരാധകരുടെ ആഗ്രഹങ്ങൾക്കൊപ്പം നിന്ന് അത് നിറവേറ്റിതരാനും മടിയില്ലാത്ത താരം.

അങ്ങനെയൊരു കുട്ടി ആരാധകയുടെ ആഗ്രഹമായിരുന്നു ഇളയദളപതിയെ നേരിട്ട് കാണണമെന്നത്. ഈ കുട്ടി ആകട്ടെ എ ആർ മുരുകദോസിന്റെ കുടുംബസുഹൃത്തിന്റെ മകൾ കൂടിയാണ്. ആ ആഗ്രഹം ആദ്യം പറഞ്ഞതും മുരുകദോസ് അങ്കിളിനോട്.

എന്നാൽ മുരുകദോസ് അപ്പോൾ തന്നെ ഒരു നിബന്ധന വച്ചു. വരുന്ന ബോർഡ് എക്സാമിൽ സ്റ്റേറ്റ് റാങ്ക് നേടിയാൽ വിജയ്‌യെ പരിചയപ്പെടുത്തി തരാമെന്നായിരുന്നു ആ നിബന്ധന. അങ്ങനെ ആ മിടുക്കി നന്നായി പഠിക്കുകയും പരീക്ഷയ്ക്ക് ഉന്നതവിജയം നേടി റാങ്ക് കരസ്ഥമാക്കുകയും ചെയ്തു.

മുരുകദോസ് പരീക്ഷാഫലം അറിഞ്ഞ ഉടൻ തന്നെ വിജയ്‌യെ വിളിച്ച് കാര്യം അറിയിക്കുകയും ആ മിടുക്കിയെ ഉടൻ കാണണമെന്ന് വിജയ് ഇങ്ങോട്ട് പറയുകയുമായിരുന്നു.

ഭരതൻ സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ സെറ്റിലെത്തിയാണ് മുരുകദോസും കുട്ടി ആരാധകരെയും വിജയ്‌യെ കണ്ടത്.  

Your Rating: