Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നടൻ സായി പ്രശാന്തിന്റെ ആത്മഹത്യാ കുറിപ്പ്

sai-actor

പ്രശസ്ത തമിഴ് സീരിയൽ യുവതാരം സായി പ്രശാന്തിന്റെ ആത്മഹത്യ കോളിവുഡ് ഞെട്ടലോടെയാണ് ഏറ്റെടുത്തത്. ചെന്നൈ ഗംഗാനഗറിലെ വീട്ടിലാണ് ഇന്നലെ സായിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മദ്യത്തിൽ വിഷം കലർത്തിയായിരുന്നു ആത്മഹത്യ.

കടുത്ത ഏകാന്തതയും മാനസിക സമ്മര്‍ദം മൂലമാണ് താരം ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് നിഗമനം. ആദ്യഭാര്യയില്‍ നിന്ന് വിവാഹമോചനം നേടിയ സായി പ്രശാന്ത് മൂന്ന് മാസം മുന്‍പാണ് രണ്ടാമതും വിവാഹം കഴിച്ചത്. സുചിതയാണ് ഭാര്യ. ആദ്യഭാര്യയില്‍ രക്ഷിത എന്നൊരു മകളുണ്ട്.

sai

ഇതിനിടെ ഭാര്യ സുചിതയ്ക്ക് സായി എഴുതിയ ആത്മഹത്യ കുറിപ്പ് പൊലീസ് കണ്ടെടുത്തു. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

നേരത്തിന്റെ തമിഴ് പതിപ്പിൽ സായി അഭിനയിച്ചിട്ടുണ്ട്. തമിഴ് സീരിയലുകളിലെ സജീവ സാന്നിധ്യമായ സായി പത്തോളം സിനിമകളിലും വേഷമിട്ടിരുന്നു. മുന്തിനം പാര്‍ താനെ, തെഗിടി, വാടാക്കറി തുടങ്ങിവയാണ് പ്രധാനചിത്രങ്ങൾ.

Your Rating: