Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിദ്ധാർത്ഥിനൊപ്പം നിവിന്‍ പോളിയും ഐശ്വര്യയും

nivin-aishwarya

നിവിന്‍ പോളിയും കാക്കമുട്ടൈ ഫെയിം ഐശ്വര്യയും ഒന്നിക്കുന്ന സിനിമയുടെ ചിത്രീകരണം തൃശ്ശൂരില്‍ പുരോഗമിക്കുന്നു. സിദ്ധാര്‍ഥ് ശിവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നിവിന്‍ പോളി വിദ്യാര്‍ഥി നേതാവിന്റെ വേഷത്തിലാണ് ചിത്രത്തില്‍ എത്തുക. ചിത്രത്തിന് ഇതുവരെയും പേരിട്ടിട്ടില്ല.

ഐശ്വര്യയുടെ ആദ്യ മലയാളചിത്രമാണിത്. കാക്കാമുട്ടൈ എന്ന ചിത്രത്തില്‍ അമ്മവേഷമായിരുന്നു ഐശ്വര്യയ്ക്ക്. മനിതനാണ് അവസാനം പുറത്തിറങ്ങിയ ചിത്രം.

തെറി, നാനും റൗഡി താൻ, കത്തി തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് കാമറ ചലിപ്പിച്ച ജോര്‍ജ് സി വില്യംസ് ആണ് ഈ സിദ്ധാർത്ഥ് ചിത്രത്തിന് കാമറ ചലിപ്പിക്കുന്നത്. 

Your Rating: