Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമ്മയായി അമല പോൾ; അമ്മ കണക്ക് ട്രെയിലർ

amala

അമല പോളിനെ നായികയാക്കി ധനുഷ് നിർമിക്കുന്ന ചിത്രം അമ്മ കണക്കിന്റെ ട്രെയിലർ പുറത്തിറങ്ങി. പത്താംക്ലാസുകാരിയായ മകള്‍ക്ക്‌ നല്ല വിദ്യാഭ്യാസം നല്‍കാന്‍ വേണ്ടി ഒരു അമ്മ നടത്തുന്ന ഒറ്റയാള്‍ പോരാട്ടത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.

Amma Kanakku - Official Trailer | Amala Paul, Samuthirakani | Ilaiyaraaja | Ashwiny Iyer Tiwari

അശ്വിനി അയ്യർ തിവാരി സംവിധാനം ചെയ്യുന്ന ചിത്രം ഹിന്ദിയിൽ നിൽ ബടെ സന്നത എന്ന സിനിമയുടെ റീമേയ്ക്ക് ആണ്. ഹിന്ദിയിൽ സ്വര ഭാസ്കറാണ് അമല പോളിന്റെ വേഷം ചെയ്യുന്നത്. അശ്വിനി തന്നെ ആയിരുന്നു ഹിന്ദി പതിപ്പും ഒരുക്കിയത്.

അമല 15 വയസുള്ള കുട്ടിയുടെ അമ്മയായിട്ടാണ്‌ അഭിനയിക്കുന്നത്‌. അമലയുടെ കരിയറിലെ ഏറ്റവും മികച്ച വേഷമാണിതെന്നു ധനുഷ്‌ പറയുന്നു. ഇത്രയും നല്ലൊരു വേഷം അമല മുമ്പും ചെയ്‌തിട്ടില്ല എന്നും ധനുഷ്‌ പറഞ്ഞു. ജൂണ്‍ 17 ചിത്രം റീലിസ്‌ ചെയ്യും. 

Your Rating: