Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മദ്യലഹരിയിൽ നടൻ കാർ പൊലീസ് ജീപ്പില്‍ ഇടിപ്പിച്ചു

arun

തമിഴ്നടൻ അരുൺ വിജയ്‌യ്ക്കെതിരെ പൊലീസ് കേസെടുത്തു. മദ്യപിച്ച് വാഹനം ഓടിച്ചതിനാണ് പൊലീസ് കേസെടുത്തത്. വെളുപ്പിന് മൂന്നുമണിക്കാണ് സംഭവം. ഭാര്യയുമൊത്ത് കാറിൽ വരുന്ന വഴിക്കാണ് നുഗംപക്കം പൊലീസ് സ്റ്റേഷന് സമീപം നിർത്തിയിട്ടിരുന്ന പൊലീസ് വണ്ടിയിലേക്ക് അരുൺ കാർ ഇടിച്ചു കയറ്റിയത്.

അപകടം നടന്ന ഉടൻ പൊലീസ് എത്തുകയും പിന്നീട് നടന്ന പരിശോധനയിൽ താരം മദ്യപിച്ചതായും വ്യക്തമായി. നടന്റെ വണ്ടി പൊലീസ് പിടിച്ചെടുത്തു.
 

Your Rating: