Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എന്റെ മോശം ചിത്രങ്ങളെ നിങ്ങൾ പരാജയപ്പെടുത്തൂ: സൂര്യ

surya-tamil-actor

തമിഴകത്തെ മറ്റുസൂപ്പർതാരങ്ങളിൽ നിന്നൊക്കെ വ്യത്യസ്തമാണ് സൂര്യ. തട്ടുപൊളിപ്പൻ മാസ്മസാല ചിത്രങ്ങൾ ചെയ്തിട്ടാണെങ്കിലും അവയെല്ലാം ബോക്‌സ് ഓഫീസ് കീഴടക്കണമെന്നായിരിക്കും എല്ലാ താരങ്ങളും ആഗ്രഹിക്കുക. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തനായിരിക്കുകയാണ് സൂര്യ.

തന്റെ ചിത്രങ്ങള്‍ മോശമാണെന്നു തോന്നിയാല്‍ അത് പ്രോത്സാഹിപ്പിക്കരുതെന്നാണ് ആരാധകരോട് സൂര്യ ആവശ്യപ്പെട്ടിരിക്കുന്നത്. തന്റെ ചിത്രം മോശമാണെന്ന് നിങ്ങള്‍ക്ക് ബോധ്യപ്പെട്ടാൽ അതിനെ കൂടുതൽ പ്രോത്സാഹിപ്പിക്കാതിരിക്കുക. അങ്ങനെ നിങ്ങൾ ആ ചിത്രം നിരാകരിച്ചെങ്കിൽ നല്ല സ്‌ക്രിപ്റ്റ് തെരഞ്ഞെടുക്കാന്‍ അതെന്നെ സഹായിക്കുമെന്നും താരം പറഞ്ഞു.

പുതിയ ചിത്രമായ ’24’ന്റെ ഓഡിയോ ലോഞ്ചിലാണ് സൂര്യ ഇക്കാര്യം പറഞ്ഞത്. കൂടാതെ വിദ്യാർഥികളോട് ഒരപേക്ഷയും സൂര്യ പങ്കുവച്ചു. പ്ലസ് ടു പരീക്ഷയില്‍ ചോദ്യം കടുപ്പമാണെന്ന് വിചാരിച്ച് മാര്‍ക്ക് കുറയുകയോ തോല്‍ക്കുകയോ ചെയ്യുമെന്ന് വിഷമം പലർക്കും ഉണ്ടാകാറുണ്ട്. പലരും ആത്മഹത്യ ചെയ്തതായും അറിയാനിടയായി. കൊളേജ് കഴിഞ്ഞ കാലഘട്ടത്തിൽ ഇനി എന്തെന്ന ചിന്ത എനിക്കും ഉണ്ടായിട്ടുണ്ട്. ക്ഷമയോട് കൂടി എല്ലാത്തിനെയും നേരിടാൻ പഠിക്കുക. അപ്പോൾ വിജയം നമ്മളെ തേടിയെത്തും. സൂര്യ പറഞ്ഞു.