Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഞാൻ നിവിൻ പോളി ഫാൻ: ശ്രദ്ധ ശ്രീനാഥ്

shradha-nivin

കന്നഡ ത്രില്ലർ ചിത്രം യു ടേണിലൂടെ ശ്രദ്ധനേടിയ ശ്രദ്ധ ശ്രീനാഥ് തമിഴിൽ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ്. തമിഴ് അരങ്ങേറ്റത്തിൽ മലയാളത്തിന്റെ യുവതാരം നിവിൻ പോളിയുടെ നായികയാകാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ശ്രദ്ധ.

നടി നിവിൻ പോളിയുടെ കടുത്ത ആരാധിക കൂടിയാണ്. തമിഴിൽ തന്റെ ആദ്യ സിനിമ അദ്ദേഹത്തിനൊപ്പം ആകാൻ സാധിച്ചതിൽ വളരെ സന്തോഷമുണ്ടെന്നും ആകാംക്ഷയോടെയാണ് നിവിനൊപ്പമുളള അഭിനയനിമിഷങ്ങൾ കാത്തിരിക്കുന്നതെന്നും ശ്രദ്ധ പറയുന്നു.

രാജീവ് മേനോൻ മിസ്‌കിൻ എന്നിവരുടെ അസിസ്‌റ്റന്റായി പ്രവർത്തിച്ച ഗൗതം രാമചന്ദ്രൻ സ്വതന്ത്ര സംവിധായകനാവുന്ന ചിത്രമാണിത്. കടലിന്റെയും തീരദേശജീവിതത്തിന്റെയും പശ്ചാത്തലത്തിലുള്ള ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ വന്‍ വിജയം നേടിയ ഒരു കന്നട ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തിന്റെ റീമേയ്ക്ക് ആണ്.

ഒരു അഭിഭാഷക കൂടിയായ ശ്രദ്ധ കോഹിനൂർ എന്ന ആസിഫ് അലി ചിത്രത്തിലാണ് ഇതിന് മുൻപ് പ്രത്യക്ഷപ്പെട്ടത്. ഓഡീഷനിലൂടെയാണ് സംവിധായകൻ ഗൗതം രാമചന്ദ്രൻ ശ്രദ്ധയെ തിരഞ്ഞെടുക്കുന്നത്. സിനിമയിൽ ഒരു ക്രൈം റിപ്പോർട്ടറുടെ വേഷമാണ് ശ്രദ്ധയ്ക്ക്.  

Your Rating: