Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മലയാളത്തിൽ നിന്നും ആരും വിളിക്കുന്നില്ല: പ്രഭുദേവ

prabhudeva

ബോളിവുഡിലെ തിരക്കുകള്‍ക്കിടെ തമിഴകത്ത് വീണ്ടും സജീവമാകാനൊരുങ്ങി നടനും സംവിധായകനുമായ പ്രഭുദേവ. അദ്ദേഹത്തിന്‍റെ പുതിയ തമിഴ് ചിത്രം ദേവി ഉടന്‍ തീയറ്ററിലെത്തും. മലയാള സിനിമാ ലോകത്ത് നിന്ന് അവസരങ്ങള്‍ തേടിയെത്തുന്നില്ലെന്നും പ്രഭുദേവ ചെന്നൈയില്‍ മനോരമ ന്യൂസിനോട് പറഞ്ഞു.

Intersted in Malayalam film industry says Prabhu Deva | Manorama News

90കളില്‍ ചടുലമായ നൃത്തചുവടുകളുമായെത്തിയാൡണ് പ്രഭുദേവ പ്രക്ഷേക ഹൃദയം കീഴടക്കിയത്. പിന്നീട് സംവിധാനവുമായി ബോളിവുഡിലേക്ക് ചേക്കേറിയ പ്രഭുദേവ ചെറിയൊരിടവേളയ്ക്കു ശേഷം തമിഴകത്ത് വീണ്ടും സജീവമാകാനൊരുങ്ങുകയാണ്. പ്രഭുേദവ നായകനാകുന്ന പുതിയ തമിഴ് ചിത്രം ഉടന്‍ പുറത്തിറങ്ങും.ദേവി എന്നു പേരിട്ടിരിയ്ക്കുന്ന ചിത്രത്തില്‍ തമന്നയാണ് നായിക. എ.എല്‍ വിജയ് ആണ് സംവിധാനം. ഹിന്ദിയിലും തെലുങ്കിലും അഭിനേത്രി എന്ന പേരില്‍ ചിത്രം ഒരേ ദിവസം തീയറ്ററുകളിലെത്തും.

ഉറുമിയ്ക്ക് ശേഷം മലയാള സിനിമയില്‍ അഭിനയിയ്ക്കാനായിട്ടില്ല. ആരും ഇതുവരെ വിളിച്ചില്ല എന്നതാണ് സത്യം. അവസരം കിട്ടിയാല്‍ തീര്‍ച്ചയായും ഓടിയെത്തും.പ്രഭുദേവ സംവിധാനം ചെയ്യുന്ന പുതിയ ഹിന്ദി ചിത്രത്തിന്‍റെ ഷൂട്ടിങ് ഒക്ടോബറില്‍ ആരംഭിയ്ക്കും.