Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മണിയുടെ അവസാന തമിഴ് ചിത്രം; ട്രെയിലർ പുറത്തിറങ്ങി

beon-mani

കലാഭവൻ മണി അവസാനമായി അഭിനയിച്ച തമിഴ് ചിത്രം പുതുസാ നാൻ പൊറന്തേൻ ട്രെയിലർ പുറത്തിറങ്ങി. സഹാറ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഷകീർ ജാൻ നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മജീദ് അബു ആണ്. മലയാള താരം ബിയോൺ ജെമിനിയാണ് നായകനായി അഭിനയിക്കുന്നത്.

Pudhusa naan poranthen trailer

കരാട്ടേ രാജ, വിജയൻ കാരന്തൂർ, നരേഷ്, ബെഞ്ചമിൻ, ഡോ.രമേഷ്, അസീസ്, ഹമീദ്, സൈമൺ, കല്യാണി നായർ, ചാർമിള, ഐശ്വര്യ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. കഥ, തിരക്കഥ, സംഭാഷണം ബാലു നാരായണന്റേതാണ്. കെ.ടി.തോമസാണ് ഛായാഗ്രഹണം. വരികളും സംഗീതവും ഗണേഷ് രാജ നിർവഹിക്കുന്നു.