Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചെന്നൈ എക്സ്പ്രസ് താരത്തെ സംവിധായകൻ പീഡിപ്പിച്ചു

puvisha

തെന്നിന്ത്യന്‍ സിനിമാ താരത്തെ സംവിധായകനും ഛായാഗ്രാഹകനും ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. ചെന്നൈ എക്‌സപ്രസ് എന്ന ചിത്രത്തില്‍ ദീപിക പദുകോണിനൊപ്പം അഭിനയിച്ച് ശ്രദ്ധനേടിയ പുവിഷ മനോഹരനാണ് സംവിധായകന്‍ വെങ്കടേഷ് പ്രസാദ് ബെലാഗുലിയ്ക്കിതിരെ പരാതിയുമായി വന്നിരിക്കുന്നത്. പുവിഷ നായികയായ ജില്‍ജില്‍ എന്ന കന്നഡ ചിത്രത്തിന്റെ സംവിധായകനാണ് വെങ്കടേഷ്.

വെങ്കടേഷ് പ്രസാദും കൂടാതെ സിനിമയുടെ ഛായാഗ്രാഹകനുമായ ഉദയ് ബല്ലാലും തന്നെ ലൈഗികമായി പീഡിപ്പിച്ചുവെന്നാണ് നടി ആരോപിക്കുന്നത്. ഇരുവര്‍ക്കുമെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകാന്‍ ആലോചിക്കുന്നതായി നടി വ്യക്തമാക്കി. മധു സംവിധാനം ചെയ്ത കന്നഡ ചിത്രം ജില്‍ ജില്ലിലെ അഭിനേത്രയായായിരുന്നു പുവിഷ. കഴിഞ്ഞ വര്‍ഷമാണ് ചിത്രം പുറത്തിറങ്ങിയത്.