Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൈ എത്തും ദൂരത്ത് നായിക നിഖിത വിവാഹിതയായി

nikhita

ഫഹദ് ഫാസില്‍ ആദ്യമായി നായകനായി സിനിമയിലെത്തിയ കൈ എത്തും ദൂരത്ത് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ തെന്നിന്ത്യൻ സുന്ദരി നിഖിത വിവാഹിതയായി. മുംബൈ സ്വദേശിയായ ഗഗൻദീപ് സിങ് മഗോ ആണ് വരൻ. പഞ്ചാബി കുടുംബത്തിൽ ജനിച്ച നിഖിത ജനിച്ചതും വളർന്നതും മുംബൈയിലാണ്. ഇരുവരുടേതും പ്രണയവിവാഹമാണ്.

‘മുംബൈയിലെ ഒരു ഹോട്ടലിൽ വച്ചാണ് തന്നെ വിവാഹം കഴിക്കാമോ എന്ന് ഗഗൻ ചോദിക്കുന്നത്. സമ്മതം മൂളിയപ്പോൾ 3.36 കാരറ്റ് ഡൈമണ്ട് മോതിരം വിരലുകളിൽ അണിയുകയായിരുന്നു. നിഖിത പറഞ്ഞു.

nikhitha-wedding

ബസ് കണ്ടക്ടർ, ഭാർഗവചരിതം, ഡാഡി കൂൾ, കനൽ എന്നീ മലയാളചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ട്രാഫിക്കിന്റെ ഹിന്ദി പതിപ്പിലും നിഖിത അഭിനയിച്ചു. തമിഴിൽ പായും പുലിയാണ് അവസാനചിത്രം. മലയാളത്തില്‍ ഹിറ്റായ ക്രോണിക് ബാച്ചിലര്‍, കല്യാണരാമന്‍, മൈ ബോസ് എന്നീ ചിത്രങ്ങളുടെ കന്നട റീമേക്കിലും നിഖിത വേഷമിട്ടിട്ടുണ്ട്. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.