Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിവാഹമോചനവാർത്ത; പ്രതികരണവുമായി രജനിയുടെ മകൾ

soundarya

സൂപ്പർതാരം രജനീകാന്തിന്റെ മകളും സംവിധായികയുമായ സൗന്ദര്യ രജനീകാന്ത് വിവാഹമോചിതയാകാന്നുവെന്ന് വാർത്ത വന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാര്‍ത്തകള്‍ സ്ഥിരീകരിച്ച് സൗന്ദര്യ രംഗത്തെത്തി.

തന്റെ വിവാഹവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാര്‍ത്തകള്‍ ശരിയാണെന്നും ഞങ്ങള്‍ കഴിഞ്ഞ ഒരു വര്‍ഷമായി വേര്‍പിരിഞ്ഞ് കഴിയുകയാണെന്നും സൗന്ദര്യ പറഞ്ഞു. ‘വിവാഹ മോചനവുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. എന്റെ കുടുംബത്തിന്റെ സ്വകാര്യതയെ ബഹുമാനിക്കാന്‍ ഞാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു.–സൗന്ദര്യ ട്വീറ്റിലൂടെ വ്യക്തമാക്കി.

കഴിഞ്ഞദിവസമാണ് സൗന്ദര്യയും ഭര്‍ത്താവ് അശ്വിന്‍ രാംകുമാറും വിവാഹമോചനത്തിനായി ചെന്നൈ കുടുംബ കോടതിയില്‍ ഹര്‍ജി നല്‍കിയെന്ന വാര്‍ത്ത വന്നുതുടങ്ങിയത്. വര്‍ഷങ്ങളായി ഇരുവരും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും പ്രശ്‌നപരിഹാരത്തിനായി രജനീകാന്ത് ഇടപെട്ടിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

അമേരിക്കയിൽ നിന്ന് മടങ്ങിയെത്തിയ ശേഷമാണ് രജനീകാന്ത് പ്രശ്‌നങ്ങള്‍ സംസാരിച്ച് തീര്‍ക്കാനായി സൗന്ദര്യയുടെ വീട്ടിലെത്തിയത്. എന്നാല്‍ അതിലും ഫലമുണ്ടായില്ല പിന്നീട് പരസ്പര സമ്മതതോടെ വിവാഹം മോചനം നേടാന്‍ ഇരുവരും തീരുമാനിക്കുകയായിരുന്നു. ഇരുവർക്കും ഒരു വയസുള്ള മകനുണ്ട്.

നാല് വര്‍ഷത്തെ പ്രണയത്തിന് ശേഷം 2010ലാണ് സൗന്ദര്യയും അശ്വിന്‍ രാം കുമാറും വിവാഹിതരായത്. ഗ്രാഫിക് ഡിസൈനർ ആയി കരിയർ ആരംഭിച്ച സൗന്ദര്യ അച്ഛൻ രജനിയെ നായകനാക്കി കൊച്ചടൈയാൻ എന്ന ചിത്രമൊരുക്കി സംവിധാനരംഗത്തെത്തി. കബാലിയുടെ സംവിധായകനായ പാ. രഞ്ജിത്തിനെ രജനീകാന്തിന് പരിചയപ്പെടുത്തുന്നതും സൗന്ദര്യയാണ്.  

Your Rating: