Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അവധി എടുത്ത് സൂര്യ പോയത് മാലിന്യക്കൂമ്പാരത്തിലേക്ക്

suriya-s3

സിനിമാചിത്രീകരണത്തിനിടെ അവധി കിട്ടിയാൽ സൂപ്പർതാരങ്ങൾ വീട്ടിൽ പോയി വിശ്രമിക്കുകയാണ് പതിവ്. എന്നാൽ സൂര്യ അതിൽ നിന്നെല്ലാം വ്യത്യസ്തനാണ്. ഹരി സംവിധാനം ചെയ്യുന്ന സിങ്കം 3യുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ് രണ്ട് മാസമായി സൂര്യ തിരക്കിലായിരുന്നു. നീണ്ട ചിത്രീകരണത്തിന് ശേഷം കഴിഞ്ഞ ദിവസമാണ് താരം അവധി എടുത്തത്.

എന്നാൽ സൂര്യ നേരെ പോയത് വീട്ടിലേക്കല്ല, മാലിന്യക്കൂമ്പാരത്തിനരകിലേക്കാണ്. ചെന്നൈയിലെ അവദി പട്ടണത്തിലെ മാലിന്യക്കൂമ്പാരങ്ങൾ സൂര്യയുടെ നേതൃത്വത്തിൽ നീക്കം ചെയ്തു. മാലിന്യങ്ങളെല്ലാം നീക്കം ചെയ്ത ശേഷം മരങ്ങളും സൂര്യയുടെ നേതൃത്വത്തിൽവച്ചു പിടിപ്പിച്ചു. 

Your Rating: