Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗൗതം മേനോനുമായി ഒന്നിക്കണം: സൂര്യ

suriya-gautham സൂര്യ, ഗൗതം മേനോൻ

സിനിമാപ്രേക്ഷകർ ആവേശത്തോടെ ഏറ്റെടുത്ത ചിത്രങ്ങളാണ് വാരണം ആയിരവും കാക്ക കാക്കയും. എന്നാൽ ആ വിജയചിത്രങ്ങളുടെ കൂട്ടുകെട്ട് ഇടയ്ക്കുവച്ച് പിരിയുകയും ചെയ്തു. ധ്രുവനച്ചിത്തിരം എന്ന സിനിമ അനൗൺസ് ചെയ്ത് ചിത്രീകരണം തുടങ്ങുന്നതിന് ഇടയിലാണ് ഇരുവരും പിരിയുന്നത്.

ഗൗതം മേനോൻ കഥ പൂർത്തിയാക്കാതിരുന്ന സാഹചര്യത്തിലാണ് താൻ പിന്മാറിയതെന്നായിരുന്നു സൂര്യ കാരണമായി പറഞ്ഞത്. ഇനി സൂര്യയുമായി താൻ ഒന്നിക്കില്ലെന്ന് ഗൗതമും പരസ്യമായി വെളിപ്പെടുത്തി. പിന്നീടാണ് അജിത്തിനെ നായകനാക്കി ഗൗതം യെന്നൈ അറിന്താൽ സംവിധാനം ചെയ്യുന്നത്.

എന്നാൽ ഇരുവരും വീണ്ടും ഒന്നിക്കണമെന്നും ധ്രുവനച്ചത്തിരം വീണ്ടും പൂർത്തീകരിക്കണമെന്നും ആരാധകർക്ക് ആഗ്രഹമുണ്ട്. ഈയിടെ ഗൗതം മേനോൻ സൂര്യയുമായി ഒന്നിച്ച് പ്രവർത്തിക്കാൻ താൽപര്യപ്പെടുന്നുവെന്ന് പറയുകയും ചെയ്തു. ഇപ്പോഴിതാ സൂര്യയും പിണക്കം മറന്ന് ഒന്നിക്കാൻ ആഗ്രഹിക്കുന്നുവെന്ന വാർത്തയാണ് പുറത്തുവരുന്നത്.

ഈയിടെ നൽകിയ അഭിമുഖത്തിൽ ഗൗതം മേനോനുമായി പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നുവെന്ന് സൂര്യ വ്യക്തമാക്കി. ഈ വിഷയത്തിൽ ഇതാദ്യമായാണ് സൂര്യ പ്രതികരിക്കുന്നത്. എന്തായാലും സൂര്യ കൂടി ഇത് വെളിപ്പെടുത്തിയതോടെ ഈ കൂട്ടുകെട്ട് വീണ്ടും വരുമെന്ന പ്രതീക്ഷയിലാണ് തമിഴകം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.