Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തെറി തിയറ്ററിൽ നിന്നു പകർത്തിയ ടിവി കാമറാമാനെ പിടികൂടി

theri-theatre

തെറി സിനിമയുടെ ആദ്യ ഷോ തിയറ്ററിൽ നിന്ന് മുഴുവനായി കാമറിയിൽ പകർത്തിയ ടിവി കാമറാമാനെ അധികൃതർ പിടികൂടി. മാധ്യമപ്രവർത്തകരുടെ കൂട്ടത്തിൽ റിപ്പോർട്ട് ചെയ്യാൻ കയറിയ കാമറാമാനാണ് സിനിമ മുഴുവനായി തന്റെ കാമറയിൽ പകർത്തിയത്.

കൊയമ്പത്തൂരിലെ ശാന്തി തിയറ്ററിലാണ് സംഭവം. തിയറ്റർ അധികൃതർക്ക് സംശയം തോന്നിയതിനെ കാമറ പരിശോധിക്കുകയും തുടർന്ന് സിനിമ മുഴുവനായി റെക്കോർഡ് ചെയ്യപ്പെട്ടതായി ഇവർ കണ്ടെത്തുകയും ചെയ്തു. സംഭവത്തെ തുടർന്ന് തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‍സ് കൗൺസിൽ പത്രസമ്മേളനം നടത്തി. ടിവി ചാനലിനെതിരെ പരാതി കൊടുക്കാനാണ് തീരുമാനം. പൊലീസ് കേസെടുത്തിട്ടുണ്ട്.