Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇതാണ് സൂര്യയുടെ വില്ലൻ

s3-villain

തമിഴ്സൂപ്പർതാരം സൂര്യ നായകനായി എത്തുന്ന സിങ്കം 3യുടെ ഷൂട്ടിങ് അവസാനഘട്ടത്തിലാണ്. ചിത്രത്തിൽ സൂര്യയുടെ വില്ലനായി ആരാണെത്തുന്നതെന്നായിരുന്നു ആരാധകരുടെ സംശയം.

ബോഡിബിൽഡറായ താക്കൂർ അനൂപ് സിങ് ആണ് സിങ്കം 3യിൽ സൂര്യയുടെ വില്ലൻ. ബോളിവുഡിൽ നിന്നും ഒരു പ്രമുഖതാരത്തെയാണ് ആദ്യം വില്ലനായി പരിഗണിച്ചതെങ്കിലും താക്കൂറിന് നറുക്ക് വീഴുകയായിരുന്നു.

ശ്രുതി ഹാസനാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ഹരി തന്നെ സംവിധാനം ചെയ്യുന്ന എസ് 3യുടെ സംഗീതം ഹാരിസ് ജയരാജ് ആണ്. ഒക്ടോബർ 28ന് ചിത്രം തിയറ്ററുകളിലെത്തും.  

Your Rating: