Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചാർലി തമിഴിലേക്ക്; നായകൻ ആരെന്നോ?

madhavan-dulquer

ദുൽഖർ സല്‍മാന്റെ സൂപ്പർഹിറ്റ് ചിത്രം ചാർലി തമിഴിൽ റീമേയ്ക്ക് ചെയ്യുന്നു. മാധവനാണ് ദുൽഖറിന്റെ കഥാപാത്രത്തെ അവതരിപ്പിക്കുക. എ എൽ വിജയ് ആണ് ചിത്രം തമിഴിൽ സംവിധാനം ചെയ്യുന്നത്. തമിഴിന് പുറമെ മറാത്തി, ബംഗാളി ഭാഷകളിലും ചിത്രം റീമേയ്ക്ക് ചെയ്യുന്നുണ്ട്.

ഈ വർഷം അവസാനം തമിഴ് പതിപ്പിന്റെ ചിത്രീകരണം തുടങ്ങും. ഇതൊരു വെല്ലുവിളിയായി ഏറ്റെടുക്കുന്നുവെന്നാണ് വിജയ് പറയുന്നത്. സിനിമയുടെ പ്രമേയം ഒന്നുതന്നെ ആയിരിക്കുമെങ്കിലും അവതരണത്തിൽ മാറ്റമുണ്ടാകുമെന്ന് വിജയ് പറഞ്ഞു. തമിഴ് പ്രേക്ഷകർക്ക് കൂടി രസിക്കുന്ന തരത്തിലുള്ള മാറ്റങ്ങൾ ചിത്രത്തിൽ വരുത്തുമെന്നും വിജയ് പറഞ്ഞു.

മാധവൻ ആണ് നായകൻ. മറ്റുതാരങ്ങളെയോ ലൊക്കേഷനുകളോ ഒന്നും തീരുമാനിച്ചിട്ടില്ല. നവംബറിൽ ചിത്രീകരണം തുടങ്ങും.  

Your Rating: