Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തങ്ങൾ മുങ്ങിക്കൊണ്ടിരിക്കുകയാണ്; വെള്ളപ്പൊക്കത്തിൽ അകപ്പെട്ട് നടന്‍ സിദ്ധാർഥ്

sidharth-chennai

രണ്ടു ദിവസമായി തുടരുന്ന കനത്തമഴയിൽ ചെന്നൈ നഗരം വെള്ളത്തിൽ മുങ്ങി. നഗരങ്ങളും വീടുകളുമെല്ലാം വെള്ളം കയറിയ അവസ്ഥയിലാണ്. നഗരത്തിന്റെ ഭീതി വെളിപ്പെടുത്തി നടൻ സിദ്ധാര്‍ഥിന്റെ ട്വീറ്റ്. താരത്തിന്റെ വീട്ടിനുള്ളിലും വെള്ളം കയറിയിരിക്കുന്നു.

chennai-flood.jpg.image.784.410

‘ദൈവമേ, തമിഴ്നാടിനെ രക്ഷിക്കൂ’, വീട്ടിനുള്ളിൽ വെള്ളം കയറിയപ്പോൾ സിദ്ധാർഥ് ട്വീറ്റ് ചെയ്തു. ‘വീട്ടിൽ മുഴുവൻ വെള്ളം കയറി. അഴുക്കു ചാലിലെ വെള്ളമാണു പുറത്തേക്കു വരുന്നത്. ഒരു സിനിമാ നടനായ തന്റെ അവസ്ഥ പോലും ഇങ്ങനെയാണെങ്കിൽ തമിഴ്നാട്ടിലെ മറ്റുള്ളവരുടെ അവസ്ഥയെങ്ങനെയാവും. ഇതൊരു ദുരന്തമാണ്. തങ്ങൾ മുങ്ങിക്കൊണ്ടിരിക്കുകയാണ്. രാജ്യത്തെ കുറിച്ച് ഉത്കണ്ഠയുള്ള ഇന്ത്യക്കാരനാണു നിങ്ങളെങ്കിൽ എല്ലാവരോടും തമിഴ്നാടിനു വേണ്ടി പ്രാർഥിക്കാൻ പറയണമെന്നും, സിദ്ധാർഥ് ട്വിറ്ററിൽ കുറിച്ചു.

chennai-flood2.jpg.image.784.410

ദിവസങ്ങൾക്കു മുൻപുണ്ടായ പേമാരിയുടെ കെടുതികളിൽ നിന്നു കരകയറി വരുന്നതിനിടെയാണു വീണ്ടും കനത്ത മഴ ദുരിതമായി പെയ്തിറങ്ങിയത്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദത്തിന്റെ ഫലമായി ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂർ ജില്ലകളിലും പുതുച്ചേരിയിലും വരും ദിവസങ്ങളിലും കനത്ത മഴ തുടരുമെന്നാണു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

chennai-flood3.jpg.image.784.410
Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.