Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൊലീസുകാർ തല്ലിച്ചതച്ച കർഷകന് വിശാലിന്റെ സഹായം

vishal

ട്രാക്ടര്‍ വാങ്ങുന്നതിനെടുത്ത ലോണ്‍ തിരിച്ചടയ്ക്കാത്തതിന് കൃഷിക്കാരനെ പൊലീസ് തല്ലിച്ചതയ്ക്കുന്ന ദൃശ്യങ്ങൾ സോഷ്യൽമീഡിയയിലൂടെ പ്രചരിച്ചിരുന്നു. ബാലൻ എന്ന കർഷകനാണ് ഈ ദുരവസ്ഥനേരിടേണ്ടി വന്നത്.

നടൻ വിശാലും ട്വിറ്ററിലൂടെ ഈ വിഡിയോ കാണാൻ ഇടയായി. ‘ബാലൻ, എനിക്ക് നിങ്ങളെ അറിയില്ല, എന്നാൽ എന്റെ സഹായം നിങ്ങൾക്കൊപ്പമുണ്ടാകും. നിങ്ങളുടെ ലോൺ എത്രയെന്നും അറിയില്ല, എന്റെ പിന്തുണ ദയവായി സ്വീകരിക്കണം. വിശാൽ ട്വീറ്റ് ചെയ്തു.

നാല് ആഴ്ചയ്ക്കുള്ളില്‍ ബാങ്കിലടയ്ക്കാനുള്ള മുഴുവന്‍ തുകയും അടച്ചുകൊള്ളാമെന്ന് വിശാല്‍ കര്‍ഷകനെ അറിയിച്ചു. താരത്തിന്റെ വാഗ്ദാനത്തില്‍ വളരെ സന്തോഷമുണ്ടെന്ന് ബാലൻ പറയുന്നു.

കടം തിരിച്ചടക്കാന്‍ വൈകിയെന്ന കാരണത്തില്‍ കഴിഞ്ഞ ദിവസമാണ് തമിഴ്‌നാട്ടില്‍ ബാലന്‍ എന്ന കര്‍ഷകനെ പോലീസ് തല്ലിച്ചതച്ചത്. കോടിക്കണക്കിന് കടം ബാക്കിയാക്കി വിജയ് മല്യ നാടുവിട്ട വാര്‍ത്ത ദേശിയ രാഷ്ട്രീയത്തില്‍ ചൂടേറിയ ചര്‍ച്ചകള്‍ സമ്മാനിച്ചതിന് പിന്നാലെയായിരുന്നു ഈ സംഭവം.

Your Rating: