വീരം എന്ന ചിത്രത്തിന് ശേഷം അജിത്തും ശിവയും ഒന്നിക്കുന്ന ചിത്രത്തിന് അടങ്കാത്തവന്‍ എന്നു പേരിട്ടതായി റിപ്പോര്‍ട്ട്. തല 56 എന്നു താല്‍ക്കാലികമായി പേരിട്ടിരുന്ന സിനിമയുടെ ചിത്രീകരണം അവസാനഘട്ടത്തിലാണ്.
ശ്രുതി ഹാസന് നായികയായി എത്തുന്ന ചിത്രത്തില്‍ ലക്ഷ്മി മേനോന് മറ്റൊരു പ്രധാനവേഷത്തിലെത്തുന്നു. സെപ്റ്റംബര്‍ 17ന് ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങും. അനിരുദ്ധ് ആണ് സംഗീതം.
ശിവ ഒരുക്കുന്ന ചിത്രത്തില്‍ നഗരവാസിയായും ഗ്രാമീണനായും രണ്ട് വേഷങ്ങളിലാകും അജിത് എത്തുക. വിഷ്ണുവര്ധന്റെ ആരംഭം, ശിവയുടെ വീരം, ഗൗതം മേനോന്റെ യെന്നൈ അറിന്താല്‍ എന്നീ ചിത്രങ്ങളിലും അജിത്തിന് ഇരട്ടഗെറ്റപ്പായിരുന്നു.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.