Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തമിഴിൽ തരംഗമാകാൻ സെലിൻ

madonna

മലയാളത്തിലേതുപോലെ തന്നെ പ്രേമ തരംഗം തമിഴ്നാട്ടിലും ആഞ്ഞടിക്കുകയാണ്. ചിത്രം തമിഴ്നാട്ടിലെ തിയറ്ററുകളിൽ നിറഞ്ഞോടുമ്പോഴും സോഷ്യൽമീഡിയയിൽ ഇപ്പോഴും പ്രേമം തന്നെയാണ് മുന്നില്‍.

madonna-sebastian-1

കേരളത്തിൽ മലർ തരംഗമായിരുന്നെങ്കിൽ തമിഴിൽ എത്തിയപ്പോൾ അത് സെലിനായി മാറി. തമിഴിലെ യുവാക്കളെല്ലാം സെലിന്റെ പുറകെയാണ്. സെലിന്റെ ചിത്രങ്ങളാണ് തമിഴകത്ത് തരംഗമാകുന്നത്. സൂര്യ,വിജയ്,അജിത്ത് ആരാധകര്‍ ആഗ്രഹിക്കുന്ന നായികയായിട്ടാണ് ഒരു ട്രോളില്‍ മഡോണയെ അവതരിപ്പിച്ചിരിക്കുന്നത്.

madonna-sebastian-3

പ്രേമം റീമേയ്ക്ക് ചെയ്താൽ അതിൽ ആരൊക്കെ അഭിനയിച്ചാലും സെലിനായി മഡോണ മതിയെന്നാണ് തമിഴകം പറയുന്നത്. സൂതുകാവും ഫെയിം നളന്‍ കുമാരസ്വാമിയുടെ പുതിയ ചിത്രത്തിലൂടെ തമിഴിലും അരങ്ങേറ്റത്തിനൊരുങ്ങുകയാണ് മഡോണ.

madonna-sebastian

വിജയ് സേതുപതി നായകനാകുന്ന ചിത്രം ഫെബ്രുവരിയിൽ റിലീസ് ചെയ്യും. കാതലും കണ്ടതു പോകും എന്നു പേരിട്ടിരിക്കുന്ന സിനിമയുടെ സംഗീതം സന്തോഷ് നാരായണൻ.

madonna-sebastian-2

മലയാളത്തിൽ ദിലീപ് നായകനായി എത്തുന്ന കിങ് ലയർ ആണ് മഡോണയുടേതായി പുറത്തിറങ്ങാനിരിക്കുന്നത്. സിദ്ദിഖ്–ലാൽ ആണ് സംവിധാനം.

madonna-sebastian-5
vijay-madonna
Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.