Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബാഹുബലിക്ക് വിട; 150 കോടിയുടെ പുതിയ ചിത്രവുമായി പ്രഭാസ്

prabhas-19

നാല് വർഷം നീണ്ടുനിന്ന ബാഹുബലി ജീവിതത്തിന് വിടപറഞ്ഞ് പ്രഭാസ് പുതിയ സിനിമയിലേക്ക് കടന്നു. പ്രഭാസിന്റെ 19ാമത്തെ സിനിമ കൂടിയാണിത്. സിനിമയുടെ പൂജ ഇന്ന് നടന്നു.

150 കോടി ബഡ്ജറ്റിൽ അണിയിച്ചൊരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സുജിത് സിങ് ആണ്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ ചിത്രം ഒരുമിച്ച് റിലീസ് ചെയ്യും. ബാഹുബലിക്ക് ശേഷം ലഭിച്ച പ്രഭാസിന്റെ താരമൂല്യം പരമാവധി ഉപയോഗിക്കുന്ന ചിത്രം നടന്റെ കരിയറിലെ പ്രധാനവെല്ലുവിളി കൂടിയാണ്. ഈ ചിത്രത്തിന്റെ ജയപരാജയത്തിൽ നിന്നാകും പ്രഭാസിന്റെ അടുത്ത കരിയർ ആരംഭിക്കുക.

ശങ്കർ എഹ്സാൻ ലോയി ആണ് സംഗീതം. ഛായാഗ്രഹണം മധി. ബാഹുബലിയുടെ കലാസംവിധായകനായ സാബു സിറിലാണ് ആർട്. യുവി ക്രിയേഷൻസ് ആണ് നിർമാണം. നീൽ നിഥിൻ മുകേഷ് വില്ലന്‍ വേഷത്തിലെത്തുന്ന ചിത്രത്തിൽ ബോളിവുഡ്, തെന്നിന്ത്യൻ സുന്ദരികൾ അണിനിരക്കും.

Your Rating: