Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദുരിതബാധിതർക്ക് സ്വന്തം വീട്ടിൽ താമസമൊരുക്കി അജിത്

ajith-chennai

ഒരിക്കൽ പോലും പബ്ളിസിറ്റിയോ പ്രശസ്തിയോ മാധ്യമങ്ങളിലൂടെ ആഗ്രഹിക്കാത്ത വ്യക്തിയാണ് അജിത് കുമാർ. ചെന്നൈ വെള്ളപ്പൊക്കത്തിൽ താരങ്ങളെന്നോ സാധാരണക്കാരെന്നോ വ്യത്യാസമില്ലാതെയാണ് എല്ലാവരും പ്രളയത്തെ നേരിട്ടത്.

വിശാൽ, സിദ്ധാർഥ്, കനിഹ, കുശ്ബു തുടങ്ങി നിരവധി ആളുകളാണ് സഹായപ്രവർത്തനങ്ങൾക്ക് നേരിട്ട് രംഗത്തെത്തിയത്. നടൻ അജിത്തിന്റെ വീട്ടിൽ 180ഓളം ആളുകൾക്ക് അദ്ദേഹം താമസം ഏർപ്പെടുത്തുകയുണ്ടായി. കൂടാതെ ഒരു കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കും നൽകി. ശാലിനും അജിത്തും ദുരിതബാധിതരായ നാനൂറോളം ആളുകൾക്ക് ഭക്ഷണവും മറ്റും എത്തിച്ചിരുന്നു.

നടൻ രാഘവ ലോറൻസ് ഒരു കോടി രൂപ നൽകി. വിജയ് അഞ്ച് കോടി ധനസഹായം പ്രഖ്യാപിച്ചു. രജനീകാന്ത് 10 ലക്ഷവും ധനുഷ് അഞ്ച് ലക്ഷവും സഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.