Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

29 നില കെട്ടിടത്തിൽ നിന്നും അജിത്തിന്റെ സാഹസികത

thala-57 ഫയൽ ചിത്രം

സിനിമയില്‍ മാത്രമല്ല ജീവിതത്തിലും സാഹസിക രംഗങ്ങൾ ചെയ്യാൻ യാതൊരു മടിയുമില്ലാത്ത നടനാണ് സൂപ്പർതാരം അജിത്ത്. സിനിമയിലെ പല രംഗങ്ങളും ഡ്യൂപ്പുകളെ അരികിൽ മാറ്റി നിർത്തി അപകടം പിടിച്ച രംഗങ്ങളിൽ സ്വയം അഭിനയിക്കുകയാണ് പതിവ്.

അജിത്തിന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ ചിത്രീകരണം ബൾഗേറിയയിൽ അവസാനഘട്ടത്തിലാണ്. വേതാളത്തിന് ശേഷം ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പൊലീസ് ഉദ്യോഗ്ഥനായാണ് അജിത്ത് എത്തുന്നത്. ചിത്രത്തിന്റേതായി അജിത്ത് ബൈക്ക് സ്റ്റണ്ട് നടത്തുന്ന ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരുന്നു.

ഇപ്പോഴിതാ ഇതേ ചിത്രത്തിന് വേണ്ടി അതിസാഹസികമായ മറ്റൊരു രംഗത്തിൽ കൂടി അജിത്ത് അഭിനയിച്ചിരിക്കുന്നു. സിനിമയിലെ ഒരു ആക്​ഷൻ രംഗത്തിനായി 29 നില കെട്ടിടത്തിൽ നിന്നും അദ്ദേഹം റോപ്പ് ഉപയോഗിച്ച് ചാടുകുണ്ടായി. സാധാരണ ഡ്യൂപ്പ് ആർട്ടിസ്റ്റുകളാണ് ഇത്തരം രംഗങ്ങൾ ചെയ്യുക. എന്നാൽ ഇത്തവണയും അജിത്ത് അത് സ്വയം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.

അജിത്തിന്റെ കരിയറിലെ ഏറ്റവും മുതൽമുടക്കുള്ള സിനിമയായിരിക്കും ഇത്. ബോളിവുഡ് താരം വിവേക് ഒബ്റോയ് ആണ് വില്ലൻ വേഷത്തിൽ എത്തുന്നത്. കാജൽ അഗർവാൾ ആദ്യമായി അജിത്തിന്റെ നായികയാകുന്നു. ചിത്രം ഈ വർഷം റിലീസിനെത്തും.