Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാജരാജ ചോളനായി തല അജിത്

ajith

സിനിമാജീവിതത്തിൽ ഇതുവരെ ചെയ്യാത്തൊരു കഥാപാത്രം ചെയാൻ തയാറെടുക്കുകയാണ് സൂപ്പർതാരം അജിത്. വിഷ്ണുവര്‍ധന്‍ സംവിധാനം ചെയ്യുന്ന ചരിത്രസിനിമയില്‍ അജിത് രാജ രാജ ചോളനെ അവതരിപ്പിക്കുമെന്ന് റിപ്പോർട്ട്‍. നായകന്‍,ബാഷാ എന്നീ സിനിമകളുടെ സംഭാഷണരചയിതാവ് ബാലകുമരനാണ് സംഭാഷണമൊരുക്കുന്നത്.

പുരാണചിത്രങ്ങൾക്ക് പ്രേക്ഷകർ കൂടുന്നുവെന്ന സാഹചര്യത്തിലാണ് ഇതുപോലൊരു ചിത്രമൊരുക്കാൻ സംവിധായകനെ പ്രേരിപ്പിക്കുന്നത്. ബാഷാ, ജെന്റില്‍മാന്‍,കാതലന്‍, ജീന്‍സ്, നായകന്‍ എന്നീ സിനിമകളുടെ സഹതിരക്കഥാകൃത്തായ ബാലകുമരന്‍ വലിയ ഇടവേളയ്ക്ക് ശേഷം തിരികെയെത്തുന്ന ചിത്രം കൂടിയാണിത്.

ആരംഭം എന്ന ചിത്രത്തിലാണ് അജിത്‌–വിഷ്ണുവര്‍ധന്‍ ടീം അവസാനമായി ഒന്നിച്ചത്. വിഷ്ണുവർധൻ അവസാനം ഒരുക്കിയ യച്ചൻ ബോക്സ്ഓഫീസിൽ തകർന്നടിഞ്ഞിരുന്നു.