Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അല്ലുവിന്റെ ആദ്യതമിഴ് ചിത്രവുമായി ലിങ്കുസാമി

allu

അല്ലു അർജുൻ ആദ്യമായി തമിഴ്ചിത്രത്തിൽ നായകനായി എത്തുന്നു. ലിങ്കുസാമിയാണ് സംവിധാനം. ചിത്രം നിർമിക്കുന്നത് സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെ.ഇ. ജ്ഞാനവേല്‍ രാജയാണ്. ചെന്നൈയിൽ ഒരു സ്വകാര്യചടങ്ങിൽവച്ചായിരുന്നു സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം.

20 വര്‍ഷമായി തനിക്ക് പരിചയമുള്ള നഗരമാണ് ചെന്നൈ എന്നും ഒരു ചെന്നൈ സ്വദേശിയെന്ന് പലപ്പൊഴും സ്വയം തോന്നിയിട്ടുണ്ടെന്നും അല്ലു ചടങ്ങില്‍ പറഞ്ഞു. തമിഴ്, തെലുങ്ക് ഭാഷകളില്‍ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിങ് അടുത്ത വര്‍ഷമാണ് ആരംഭിക്കുന്നത്. 16 ഓളം തെലുങ്ക് ചിത്രങ്ങളില്‍ അഭിനയിച്ച അല്ലു ആദ്യമായി അഭിനയിക്കുന്ന തമിഴ് പ്രോജക്ട് ആണിത്. 

Your Rating: