Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കബാലി ആരാധകർക്ക് മറ്റൊരു നിരാശവാർത്ത കൂടി

kabali

രജനീകാന്ത് ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് കബാലി. സിനിമയുടെ ടീസറുകളും പോസ്റ്ററുകളും ഇതിനോടകം ആരാധകർക്കിടയിൽ തരംഗമായി കഴിഞ്ഞു. എന്നാൽ കബാലി ആരാധകരെ നിരാശപ്പെടുത്ത വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്

സിനിമയുടെ സംഗീത പ്രകാശനം നിർത്തിവച്ചതായി വാർത്ത വന്നിരുന്നു. ഈ മാസം പന്ത്രണ്ടിന് ചെന്നൈയിലായിരുന്നു ഓഡിയോ ലോഞ്ചിന് പദ്ധതിയിട്ടത്. രജനി ഇപ്പോൾ അമേരിക്കയിൽ അവധി ചെലവഴിക്കാൻ പോയിരിക്കുകയാണ്. ഇക്കാരണത്താൽ ചെറിയൊരു പരിപാടിയിൽ ചടങ്ങ് ഒതുക്കാനായിരുന്നു തീരുമാനം.

അന്നേ ദിവസം തന്നെ സിനിമയുടെ ട്രെയിലർ പുറത്തിറക്കാനും തീരുമാനിച്ചു. ഇപ്പോഴിതാ സിനിമയുടെ ട്രെയിലറും വേണ്ടെന്ന് വച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. ടീസർ തീർത്ത ആവേശം ട്രെയിലർ പുറത്തിറങ്ങിയാൽ നഷ്ടമാകും എന്ന ചിന്തയാണ് ഇവരെ ഇതിൽ നിന്നും പിന്തിരിപ്പിച്ചത്. ചിത്രം ജൂലൈ ഒന്നിന് റിലീസ് ചെയ്യും.  

Your Rating: