Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സെലിൻ അല്ല ധനുഷിന് മേരി

anupama-dhanush അനുപമ, ധനുഷ്, മഡോണ

ധനുഷിനെ നായകനാക്കി ദുരൈസെന്തിൽ കുമാർ ഒരുക്കുന്ന പൊളിറ്റിക്കൽ ത്രില്ലർ കോടിയിൽ നായികയായി അനുപമ പരമേശ്വരൻ എത്തുന്നു. പ്രേമം സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ താരത്തിന്റെ ആദ്യതമിഴ് ചിത്രമാണിത്. പ്രേമം സിനിമയുടെ തെലുങ്ക് റീമേയ്ക്കായ മജ്നുവിലും അനുപമ അഭിനയിക്കുന്നുണ്ട്.

കോടിയിൽ അനുപമയൊക്കൊപ്പം തൃഷയാണ് മറ്റൊരു നായിക. ചിത്രത്തിൽ നെഗറ്റീവ് റോളിലാകും തൃഷ എത്തുക. ഇരട്ടവേഷത്തിലാണ് ധനുഷ് അഭിനയിക്കുന്നത്. സതീഷ്, എസ്. എ ചന്ദ്രശേഖർ, സുബു പഞ്ചു, വിനു മോഹൻ എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ.

വിദ്യ ബാലനെയായിരുന്നു ചിത്രത്തിലേക്ക് ആദ്യം പരിഗണിച്ചിരുന്നത്. പിന്നീട് ആ വേഷം തൃഷയിലെത്തുകയായിരുന്നു. ശേഷം ശാമിലയെയും മഡോണയെയും നായികയായി പരിഗണിച്ചു. എന്നാല്‍ ആ വേഷത്തിലേക്ക് അവസാനം നറുക്ക് വീണത് അനുപമയ്ക്കായിരുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.