Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തെറിയിലെ കലാകാരനായ വില്ലൻ

muthuraj-bineesh ബിനീഷിനൊപ്പം മുത്തുരാജ്

തമിഴിലെ പ്രശസ്ത സംവിധായകൻ മുത്തുരാജ് തങ്കവേൽ ആണ് തെറി സിനിമയിലെ ഒരു രംഗത്തിൽ ഭീകരനായ വില്ലൻ വേഷത്തിലെത്തിയതെന്ന് അധികം ആർക്കും അറിയില്ല. മറ്റൊരു ശ്രദ്ധേയമായ കാര്യം, തെറി സിനിമയുടെ കലാസംവിധാനം ചെയ്തിരിക്കുന്നതും മുത്തുരാജ് ആണ്.

തെറി സിനിമയിലെ കേരളത്തിൽ നടക്കുന്ന കഥയിലാണ് മുത്തുരാജ് പ്രത്യക്ഷപ്പെടുന്നത്. മുത്തുരാജിനൊപ്പം മലയാളത്തിന്റെ സ്വന്തം ബിനീഷ് ബാസ്റ്റിനും ഈ രംഗത്തിൽ‌ എത്തുന്നു.

nanban-movei

ശങ്കർ സിനികളിൽ കലാസംവിധായകനായി പ്രവർത്തിച്ച മുത്തുരാജിന്റെ അഭിനയഅരങ്ങേറ്റം കൂടിയാണ് തെറി. നൻപൻ, പുലി, ഐ എന്നീ ചിത്രങ്ങൾക്ക് കലാസംവിധാനം നിർവഹിച്ചിരിക്കുന്നത് മുത്തുരാജ് ആണ്.

Your Rating: