Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബ്രഹ്മാണ്ഡം, അതിഗംഭീരം; ബാഹുബലി 2 ട്രെയിലർ കാണാം

baahubali-trailer

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന ബാഹുബലി രണ്ടാം ഭാഗത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. പ്രേക്ഷകരെ ആവേശത്തിന്റെ മുൾമുനയിൽ നിർത്തുന്ന ട്രെയിലറാണ് പുറത്തിറങ്ങിയിരിക്കുന്നത്.
പ്രധാനകഥാപാത്രങ്ങളായ പ്രഭാസിന്റെയും റാണ ദഗുബതിയുടെയും പോരാട്ടം തന്നെയാണ് പ്രധാനആകര്‍ഷണം. കണ്ണഞ്ചിപ്പിക്കുന്ന ട്രെയിലർ പ്രേക്ഷകരിൽ ദൃശ്യവിസ്മയം തീർക്കുന്നു. അനുഷ്കയുടെ സാനിധ്യമാണ് മറ്റൊരു പ്രത്യേകത.

ബാഹുബലി 2 കൺക്ലൂഷൻ ഒഫീഷ്യൽ ട്രൈലെർ ! പ്രഭാസ് റാണ ദഗുബട്ടി ! എസ് എസ് രാജമൗലി

നാസർ, രമ്യ കൃഷ്ണൻ, സത്യരാജ്, തമന്ന തുടങ്ങിയ പ്രധാനതാരങ്ങളെല്ലാം ട്രെയിലറിൽ വന്നുപോകുന്നു. കട്ടപ്പ എന്തിന് ബാഹുബലിയെ കൊല്ലുന്നു എന്ന ചോദ്യത്തിന് ചില സൂചനകൾ കൂടി ട്രെയിലറിൽ സംവിധായകൻ നല്‍കുന്നുണ്ട്.

Baahubali 2 - The Conclusion Trailer | Prabhas, Rana Daggubati | SS Rajamouli

സിനിമയുടെ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ട്രെയിലറുകളാണ് പുറത്തിറങ്ങിയത്. ഏപ്രിൽ 28നാണ് ബാഹുബലി 2 തിയറ്ററുകളിലെത്തുന്നത്.

Baahubali 2 - The Conclusion | Official Trailer (Hindi) | S.S. Rajamouli | Prabhas | Rana Daggubati

Baahubali பாகுபலி 2 - The Conclusion Trailer | Prabhas, Rana, Anushka, Tamannaah | SS Rajamouli

Your Rating: