Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബാഹുബലി തകർന്നടിഞ്ഞു; ഞെട്ടിത്തരിച്ച് രാജമൗലി

rana-rajamouli

രാജ്യത്തെ എല്ലാ ബോക്സ്ഓഫീസ് കലക്ഷനും തിരുത്തി മുന്നേറി ചരിത്രം സൃഷ്ടിച്ച സിനിമയാണ് രാജമൗലിയുടെ ബാഹുബലി. ഹിന്ദിയിലും തമിഴിലും മലയാളത്തിലും മൊഴിമാറ്റി ഇറങ്ങിയ ഈ ചിത്രം എല്ലാ ഭാഷകളിലും സൂപ്പർ‌ഹിറ്റായി. ചൈനയിലും ചിത്രം റിലീസിന് എത്തിയിരുന്നു. അവിടെയും ചിത്രം ഹിറ്റായി.

അങ്ങനെയൊരു പ്രതീക്ഷയോടെയാണ് ചിത്രം ജർമനിയിലും റിലീസിനെത്തിയത്. എന്നാൽ വളരെ പ്രതീക്ഷയോടെ റിലീസ് ചെയ്ത ചിത്രം അവിടെ തകർന്നടിയുകയാണുണ്ടായത്. സിനിമയുടെ അണിയറപ്രവർത്തകരെ മുഴുവൻ ഈ വാർത്ത നിരാശപ്പെടുത്തിയിരിക്കുകയാണ്. രാജമൗലിയും റാണയും അനുഷ്കയും പ്രഭാസും ഈ സംഭവത്തിൽ ഞെട്ടിയിരിക്കുകയാണ്.

കോടികൾ മുടക്കിയാണ് ജർമനിയിലെ പ്രമുഖ വിതരണക്കാരായ കിനോസ്റ്റാർ ബാഹുബലി മേടിക്കുന്നത്. ഏപ്രിൽ ആദ്യ ആഴ്ച തന്നെ ഡബ്ബിങ് പൂർത്തിയാക്കിയ ചിത്രം കഴിഞ്ഞ 28ന് റിലീസ് ചെയ്തു. Ich Bin Baahubali എന്നായിരുന്നു ചിത്രത്തിന് പേരിട്ടിരുന്നത്. ഒരാഴ്ച കഴിഞ്ഞിട്ടും ചിത്രം കലക്റ്റ് ചെയ്തത് വെറും മൂന്ന് ലക്ഷം രൂപ.

ഇതിന് മുൻപ് ഇവിടെ റിലീസിനെത്തിയ ലഞ്ച് ബോക്സ്, ഇംഗ്ലീഷ് വിംഗ്ലീഷ്, രാം ലീല, ധൂം 3, ദിൽവാലേ, ഹാപ്പി ന്യൂ ഇയർ, ബജ്രംഗി ഭായിജാൻ തുടങ്ങിയ ചിത്രങ്ങൾ ഹിറ്റായിരുന്നു. മാത്രമല്ല ഈ വർഷം പുറത്തിറങ്ങിയ കപൂർ ആൻഡ് സൺസ് 14 ലക്ഷം രൂപയും കി ആൻഡ് കാ എന്ന കരീനയുെട ചിത്രം 5 ലക്ഷം രൂപയും കലക്റ്റ് ചെയ്തു. 

Your Rating: