Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബാഹുബലിയുടെ രണ്ടാം ഭാഗം 2017ൽ

anushka-bahubali

ബാഹുബലി ആരാധകർക്കൊരു നിരാശവാർത്ത. ഇന്ത്യയൊട്ടാകെയുള്ള പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബാഹുബലിയുടെ രണ്ടാം ഭാഗം അടുത്തവർഷവും റിലീസിനെത്തില്ല. അടുത്തവർഷം ഡിസംബർ ഒന്നിന് ബാഹുബലി ദ് കൺക്ളൂഷൻ തിയറ്ററുകളിലെത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.

ഇപ്പോഴിതാ സിനിമയുടെ റിലീസ് 2017ലേക്ക് മാറ്റിവച്ചിരിക്കുന്നു. ബാഹുബലിയുടെ ആദ്യഭാഗത്തേക്കാൾ കൂടുതൽ പരിശ്രമമെടുത്താണ് രാജമൗലി രണ്ടാം ഭാഗം ഒരുക്കുന്നത്. മാത്രമല്ല സിനിമയുടെ ചിത്രീകരണം പൂർത്തിയാകാൻ അടുത്തവർഷം പകുതിയാകുമെന്നും അണിയറവൃത്തങ്ങൾ പറയുന്നു. ചിത്രീകരണം പൂർത്തിയാക്കി പിന്നീടൊരു ആറുമാസം കൂടി പോസ്റ്റ്പ്രൊഡക്ഷന് വേണ്ടി വരും.

പ്രേക്ഷകരെ ആവേശത്തിന്റെ മുൾമുനയിൽ നിർത്തിയാണ് സിനിമയുടെ ആദ്യഭാഗം സംവിധായകനായ എസ്.എസ് രാജമൗലി അവസാനിപ്പിച്ചത്. അതുകൊണ്ട് തന്നെ രണ്ടാം ഭാഗത്തിനായി പ്രേക്ഷകർ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.