Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഷാരൂഖിനെക്കാളും സല്‍മാനെക്കാളും വലുതാണ് അജിത്

kabir-ajith

പ്രേക്ഷകര്‍ മാത്രമല്ല സിനിമാതാരങ്ങളടക്കമുള്ളവര്‍ സൂപ്പര്‍താരം അജിത്തിന്‍റെ ആരാധകരാണ്. ഇപ്പോഴിതാ അജിത്തിന്‍റെ വ്യക്തിത്വത്തിന് മുന്നില്‍ മയങ്ങി മറ്റൊരു താരം കൂടി. ബോളിവുഡ് വില്ലന്‍ കബിര്‍ സിങ് ആണ് അജിത്തിന്‍റെ പുതിയ ആരാധകന്‍.

അജിത്തിനെ നായകനാക്കി ശിവ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ കബിര്‍ ആണ് വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഞാനും സംവിധായകനും ഒരു രംഗത്തെപ്പറ്റി ചര്‍ച്ച ചെയ്യുന്പോഴാണ് അജിത്ത് സാര്‍ കയറി വരുന്നത്. ഉടന്‍ തന്നെ അദ്ദേഹം എന്‍റെ അരികിലെത്തി കൈ തന്നു. എന്നെ കുറിച്ച് ഒരുപാട് നല്ലകാര്യങ്ങളും പറയുകയുണ്ടായി. കബിര്‍ പറഞ്ഞു.

അന്ന് ആദ്യമായാണ് ഞാന്‍ അദ്ദേഹത്തെ കാണുന്നത്. അജിത്ത് സാര്‍ അരികിലെത്തിയത് മുതല്‍ ഒരു പൊസീറ്റീവ് എനര്‍ജി എന്നിലുണ്ടായത് പോലെ തോന്നി. എന്നില്‍ മാത്രമല്ല ആ സെറ്റില്‍ മുഴുവന്‍ അത് വ്യാപിച്ചു. ഷാരൂഖ് ഖാനെക്കാളും സല്‍മാനെക്കാളെക്കാളും വലിയ ആളാണ് അജിത്. അദ്ദേഹത്തെക്കുറിച്ച് കേട്ടതെന്തോ അതെല്ലാം കണ്‍മുന്നില്‍ ഞാന്‍ കണ്ടു. അദ്ദേഹം വളരെ വിനയശീലമുള്ളവനും ആദരണീയനുമാണ്. ഈ ചിത്രത്തില്‍ ഒരു ഭാഗമാകാന്‍ സാധിച്ചത് തന്നെ ഭാഗ്യം. കബിര്‍ പറഞ്ഞു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.