Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബാഹുബലിയിലെ ക്ലൈമാക്സ്; രാജമൗലി പറയുന്നു

bahubali-climax

ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രം കണ്ടിറങ്ങിയവര്‍ക്ക് ഒരേ ഒരു സംശയമേ ഉണ്ടായിരുന്നൊള്ളൂ...കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു? സത്യരാജ് അവതരിപ്പിക്കുന്ന കട്ടപ്പ എന്ന കഥാപാത്രത്തിന്റെ വെളിപ്പെടുത്തലിലൂടെ അടുത്ത ഭാഗത്തിനൊരു കാത്തിരിപ്പ് പ്രേക്ഷകര്‍ക്കുള്ളില്‍ സൃഷ്ടിക്കാന്‍ സംവിധായകന് കഴിഞ്ഞു...

എന്നാല്‍ ഇങ്ങനെയൊരു ക്ലൈമാക്സ് ആരാധകര്‍ക്കൊരു ഷോക്കായി മാറുമെന്ന് രാജമൗലി പോലും വിചാരിച്ചില്ല. ഫ്ലിപ്കാര്‍ട്ടിനോടും പ്രധാനമന്ത്രി മോദിയോട് പോലും ആരാധകര്‍ ചോദിച്ചത് ഒരേഒരു ചോദ്യം... കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു?

സത്യത്തില്‍ രാജമൗലി സിനിമയ്ക്കായി കരുതിയിരുന്നത് മറ്റൊരു ക്ലൈമാക്സ് ആയിരുന്നു. രണ്ടു ഭാഗമായി ചിത്രീകരിച്ച സിനിമയില്‍ മഹിഷ്മതിയുടെ ഭരണാധികാരിയായി ബാഹുബലിയെ തിരഞ്ഞെടുക്കുന്നതോടെ ആദ്യഭാഗം അവസാനിപ്പിക്കാനാണ് രാജമൗലി ആദ്യം തീരുമാനിച്ചത്. എന്നാല്‍ അത്തരമൊരു ക്ലൈമാക്സ് സിനിമയുടെ വേഗതയെ ബാധിക്കും എന്ന് പിന്നീട് അദ്ദേഹത്തിന് തോന്നി.

സിനിമയുടെ അവസാനം ഒരു കാവ്യാത്മകമായ സസ്പന്‍സ് ഉണ്ടാകണമെന്ന് നിര്‍ബന്ധമുള്ളതുകൊണ്ടാണ് രണ്ടാം ഭാഗത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം സിനിമയുടെ ക്ലൈമാക്സില്‍ കൊണ്ടുവന്നത്. രണ്ടാം ഭാഗത്തിനായി ഇനിയും സമയം ആവശ്യമാണെന്നും ചിത്രീകരണത്തിനൊപ്പം പോസ്റ്റ്പ്രൊഡക്ഷന്‍ ജോലികളും തീര്‍ക്കണമെന്നും രാജമൗലി പറയുന്നു.

രണ്ടാം ഭാഗത്തിന് ശേഷം ഇനി ബാഹുബലി സിനിമയ്ക്ക് തുടര്‍ഭാഗം ഉണ്ടാകില്ല. എന്നാല്‍ ബാഹുബലി ടെലിവിഷന്‍ സീരിയലായി തുടര്‍നിര്‍മിക്കാന്‍ അദ്ദേഹത്തിന് ഉദ്ദേശമുണ്ട്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.