Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചൈന റിലീസ്; പ്രചാരണതന്ത്രവുമായി ബാഹുബലി ടീം

bahubali

ഇന്ത്യന്‍ബോക്സ് ഓഫീസുകളില്‍ ചരിത്രവിജയം നേടിയതിന് ശേഷം ചൈനയില്‍ റിലീസിനൊരുങ്ങുകയാണ് ബാഹുബലി. ചൈനയിലെ 5000 തിയറ്ററുകളിലാണ് ചിത്രം റിലീസിനെത്തുക. ഈ സ്റ്റാര്‍ ഫിലിംസ് ആണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്. സിനിമയുടെ രണ്ടാം ഭാഗത്തിന്റെ പ്രചാരണവും ലക്ഷ്യമിട്ട് വൻസാമ്പത്തിക ലാഭമാണ് ഇവർ കണക്കുകൂട്ടുന്നത്. ഇതിന് മുന്നോടിയായി വലിയ രീതിയിലുള്ള പ്രചാരണപരിപാടികളാണ് ഇവർ ആവിഷ്കരിക്കുന്നത്.

bahubali-team

ചൈനയിലെ 5000 തീയറ്ററുകളിലാണ് ബാഹുബലി റിലീസ് ചെയ്യാനൊരുങ്ങുന്നത്. ചൈനയിലെ പ്രശസ്തമായ ഇരുപത് മാധ്യമങ്ങളുമായി കഴിഞ്ഞദിവസം ബാഹുബലി ടീമിന്‍റെ അണിയറക്കാർ സംസാരിച്ചു. സംവിധായകൻ രാജമൗലിയും പ്രഭാസും രമ്യാകൃഷ്ണനും തമന്നയും അനുഷ്കയും ഉൾപ്പെടെ നിരവധി താരങ്ങളുണ്ടായിരുന്നു. ഹൈദരാബാദിലെ ബാഹുബലി 2 സെറ്റുകളും അവർ കണ്ടുവിലയിരുത്തി.  ഹൈദരാബാദിലെ പാർക് ഹയാത് ഹോട്ടലിൽ ആയിരുന്നു പരിപാടി സംഘടിപ്പിച്ചത്.

china-bahubali

പ്രഭാസ്, റാണ ദഗുപതി, അനുഷ്‌ക, തമന്ന, രമ്യ കൃഷ്ണന്‍, സത്യരാജ് തുടങ്ങിയവരാണ് ചിത്രത്തില്‍ അഭിനയിച്ചത്. 250 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച ചിത്രം 600 കോടിയോളം രൂപയാണ് വാരിക്കൂട്ടിയത്. ബാഹുബലി രണ്ടാം ഭാഗം അടുത്ത വര്‍ഷം പ്രദര്‍ശനത്തിനെത്തും.