Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബാഹുബലി 2 റിലീസ് തിയതി പ്രഖ്യാപിച്ചു

bahuibali-2

ബാഹുബലി ആരാധകർക്കൊരു നിരാശവാർത്ത. ഇന്ത്യയൊട്ടാകെയുള്ള പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബാഹുബലിയുടെ രണ്ടാം ഭാഗം. പ്രേക്ഷകരെ ആവേശത്തിന്റെ മുൾമുനയിൽ നിർത്തിയാണ് സിനിമയുടെ ആദ്യഭാഗം സംവിധായകനായ എസ്.എസ് രാജമൗലി അവസാനിപ്പിച്ചതും.

ഇപ്പോഴിതാ ബാഹുബലി 2വിന്റെ റിലീസ് തിയതി അണിയറപ്രവർത്തകർ പുറത്തുവിട്ടു. ചിത്രം പുറത്തിറങ്ങാൻ ഇനി ഒരു വർഷം കൂടി കാത്തിരിക്കണം. 2017 ഏപ്രിൽ 14ന് ചിത്രം തിയറ്ററുകളിലെത്തും.

ഹൈദരാബാദിലെ റമോജി ഫിലിംസിറ്റി തന്നെയാണ് രണ്ടാംഭാഗത്തിലെയും ലൊക്കേഷൻ. കൂടാതെ ഹിമാചൽപ്രദേശിലെ ചിലവനാന്തരങ്ങളും ലൊക്കേഷനാകും. കേരളത്തിലെ കണ്ണൂരിലും ചിത്രീകരണം നടത്തിയിരുന്നു. ചിത്രീകരണം തുടങ്ങാൻ താമസിച്ചതാണ് റിലീസ് തിയതി നീളാൻ കാരണമായത്.

Your Rating: