Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വേതാളം വേണ്ട ബാലക്ക് പുലിമുരുകനെ മതി

mohanlal-bala

എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തില്‍ സേതു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് നടൻ ബാല മലയാളത്തിൽ ശക്തമായ തിരിച്ചുവരവ് നടത്തിയിരുന്നു. ചെറിയൊരു ഇടവേളയ്ക്ക് ശേഷം ബാല വീണ്ടും മലയാള സിനിമയില്‍ സജീവമാകുകയാണ്.

ഇപ്പോഴിതാ മോഹൻലാലിന്റെ ബ്രഹ്മാണ്ഡചിത്രമായ പുലിമുരുകനിലും ബാല ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു. മോഹന്‍ലാലിനൊപ്പം അലക്‌സാണ്ടര്‍ ദ ഗ്രേറ്റ്, സാഗര്‍ ഏലിയാസ് ജാക്കി എന്നീ ചിത്രങ്ങളിലും ബാല അഭിനയിച്ചിട്ടുണ്ട്.

അജിത്തിന്റെ പുതിയ ചിത്രമായ വേതാളം പോലും മാറ്റിവച്ചാണ് പുലിമുരുകനിൽ ബാല എത്തുന്നത്. നേരത്തെ വേതാളം സംവിധായകനായ ശിവ ഒരുക്കിയ വീരത്തിൽ അജിത്തിന്റെ സഹോദരനായി ബാല എത്തിയിരുന്നു.

മോഹന്‍ലാലിന്‍റെ എക്കാലത്തെയും ബിഗ്ബഡ്ജറ്റ് ചിത്രമെന്ന വിശേഷണത്തോടെയാണ് പുലിമുരുകന്‍ എത്തുന്നത്. വനാതിര്‍ത്തിയോട് ചേര്‍ന്നുള്ള ഒരു ഗ്രാമത്തില്‍ മൃഗങ്ങളോട് പടവെട്ടി ജീവിക്കുന്ന മുരുകന്‍ എന്ന സാധാരണക്കാരന്‍റെ കഥയാണ് ചിത്രത്തിന്‍റെ പ്രമേയമെന്നാണ് സൂചന. പോക്കിരിരാജ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം വൈശാഖും നിര്‍മാതാവ് ടോമിച്ചന്‍ മുളുപാടവും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഇരട്ട തിരക്കഥാകൃത്തുക്കളായ ഉദയ്കൃഷ്ണ-സിബി കെ തോമസിലെ ഉദയ് കൃഷ്ണയാണ് തിരക്കഥയൊരുക്കുന്നത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.