'ഗീതാഞ്ജലി' എന്ന മോഹന്‍ലാല്‍ - പ്രിയദര്ശന് ചിത്രത്തിലൂടെ അരങ്ങേറിയ നായിക കീര്‍ത്തി സുരേഷ് തമിഴിലെ തിരക്കേറിയ നായികമാരിൽ ഒരാളാണ്. ശിവകാർത്തികേയൻ, വിക്രം പ്രഭു, ധനുഷ് തുടങ്ങിയവരുടെ നായികയായി തിളങ്ങുന്ന താരം ഇനി ഇളയദളപതി വിജയിയുടെ നായിക.
ഭരതൻ ഒരുക്കുന്ന ഇളയദളപതിയുടെ അറുപതാം ചിത്രത്തിലാണ് കീർത്തി നായികയായി എത്തുക. ശിവകാർത്തികേയൻ നായകനായി എത്തിയ രജനിമുരുകൻ ആണ് കീർത്തിയുടേതായി അവസാനം പുറത്തിറങ്ങിയത്. ധനുഷിന്റെ കോടിയാണ് ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന പുതിയ ചിത്രം.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.