Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിവാഹമോചനവാർത്ത; പ്രതികരണവുമായി ബോബി സിംഹ

boby-rashmi

താരദമ്പതികളായ നടന്‍ ബോബി സിംഹയും നടി രശ്മി മേനോനും വിവാഹമോചിതരാകുന്നുവെന്ന് തമിഴ്മാധ്യമങ്ങളിൽ വാർത്ത വന്നിരുന്നു. വിവാഹം കഴിഞ്ഞ് വെറും ആറ് മാസം പിന്നിടുമ്പോഴാണ് ഇരുവരുടെയും പേരില്‍ വിവാഹമോചന വാര്‍ത്തകള്‍ പുറത്ത് വന്നത്. വിഷയത്തിൽ പ്രതികരണവുമായി ബോബി തന്നെ രംഗത്തെത്തി.

ഗോസിപ്പുകളോട് പ്രതിരിക്കുന്നില്ലെന്നും സന്തോഷകരമായ വിവാഹജീവിതം ഞങ്ങൾ ആസ്വദിക്കുകയാണെന്നും ബോബി പറയുന്നു. പിസ മാത്രമാണ് ഞങ്ങൾ ആകെ വേർതിരിക്കാറുള്ളതെന്നും തമാശരൂപേണ ബോബി പറയുകയുണ്ടായി.

ഏപ്രില്‍ 22നാണ് നടന്‍ ബോബി സിംഹയും നടി രശ്മി മേനോനും വിവാഹിതരായത്. തിരുപ്പതി ക്ഷേത്രത്തില്‍ വച്ച് ഹിന്ദു ആചാരപ്രകാരമായിരുന്നു വിവാഹം. അല്‍ഫോന്‍സിന്‍റെ നേരം, ഒരു വടക്കന്‍ സെല്‍ഫി തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികള്‍ക്കും സുപരിചിതനാണ് ബോബി.