തമിഴകത്തെ യുവനടന്മാരില്‍ ശ്രദ്ധേയനായ ബോബി സിംഹയുടെ വിവാഹനിശ്ചയം കഴിഞ്ഞു. നടി രശ്മി മേനോൻ ആണ് വധു. ചെന്നൈയില്‍ വച്ചു നടന്ന വിവാഹ നിശ്ചയത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. മൈലാപൂരിലെ ഒരു സ്വകാര്യഗസ്റ്റ് ഹൗസിലായിരുന്നു ചടങ്ങ്.
അല്‍ഫോന്‍സിന്‍റെ നേരം, ഒരു വടക്കന്‍ സെല്‍ഫി തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികള്‍ക്കും സുപരിചിതനാണ് വട്ടി രാജയെന്ന ബോബിയെ. രശ്മിയും ബോബിയും പ്രണയത്തിലാണെന്ന് ഗോസിപ്പുകള്‍ വന്നിരുന്നു. ഉറുമീന്റെ സിനിമയുടെ സെറ്റില്‍ വെച്ചാണ് ഇരുവരും പ്രണയത്തിലാകുന്നത്.
ജിഗര്‍ത്താണ്ഡ എന്ന തമിഴ് ചിത്രത്തിലൂടെ ദേശീയ പുരസ്‌കാരം നേടിയ നടനാണ് സിംഹ.