Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിങ്കം സംവിധായകന് അയൽക്കാരുടെ ബോംബ് ഭീഷണി

suriya-hari

തമിഴ് സംവിധായകന്‍ ഹരിക്കെതിരെ ബോംബ് ഭീഷണി. ഹരിയുടെ സിങ്കം 3 പുറത്തിറങ്ങാനിരിക്കെയാണ് ഭീഷണി സന്ദേശം. എന്നാൽ ഭീഷണി സിനിമാരംഗത്തുനിന്നല്ല ഹരിയുടെ അയൽക്കാരിൽ നിന്നാണ്.

കാർത്തി, കറുപ്പുസ്വാമി എന്നിവരാണ് ഭീഷണിക്ക് പിന്നിൽ. സംവിധായകന്റെ വീട്ടിന് അടുത്തായി താമസിക്കുന്ന ഇവര്‍ പതിവായി കാർ പാർക്ക് ചെയ്യുന്നത് ഹരിയുടെ വീടിന് മുന്നിലായിരുന്നു. ഇതുമൂലം ഇവർ തമ്മിൽ വാക്കേറ്റവും ഉണ്ടായി.

അതിന് േശഷമാണ് ഹരിയെ ഫോണിൽ വിളിച്ച് ബോംബ് ഭീഷണി മുഴക്കിയത്. ഭീഷണി സന്ദേശം വരുമ്പോൾ‌ ഹരിക്കൊപ്പം സിങ്കം 3യുടെ സ്റ്റണ്ട് മാസ്റ്റർ ആയ ജാഗ്വർ തങ്കവും ഉണ്ടായിരുന്നു. ഭീഷണിയെ തുടര്‍ന്ന് സംവിധായകന്‍ വിരുഗംബാക്കം പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. സംഭവത്തിൽ കാർത്തിയെയും കറുപ്പുസ്വാമിയെയും പൊലീസ് അറസ്റ്റ് ചെയ്തു. 

Your Rating: