Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തൃഷയുടെ ‘ജയം രവി’ ടാറ്റൂ; ഭൂലോകം ട്രെയിലർ

trisha-tatto

പലഘട്ടങ്ങളിലായി മുടങ്ങിപ്പോയ ജയം രവി ചിത്രം ഭൂലോകം ഒടുവില്‍ തടസ്സങ്ങളെല്ലാം മറികടന്ന് പ്രദര്‍ശനത്തിനെത്തുന്നു. ഏകദേശം രണ്ടുവർഷങ്ങൾക്ക് മുൻപേ ചിത്രീകരണം പൂർത്തിയായ സിനിമയാണിത്. ഒരു ബോക്‌സറുടെ ജീവിതമാണ് സിനിമയുടെ കഥ. ഏഷ്യന്‍ ബോക്‌സിങ് ചാമ്പ്യനായിരുന്ന മദന്റെ ജീവിതത്തില്‍ നിന്നും ഊര്‍ജ്ജം ഉള്‍ക്കൊണ്ടാണ് സിനിമയെന്നാണ് അണിയറസംസാരം.

വിവേക് ഭൂലോകം എന്ന ടൈറ്റില്‍ റോളിലാണ് ജയം രവി അഭിനയിക്കുന്നത്. ഗൗരി സിന്ധു എന്ന നായികയായി തൃഷ അഭിനയിക്കുന്നു. പ്രകാശ് രാജ്, പൊന്‍വണ്ണന്‍, നാരായണ്‍ തുടങ്ങിയവര്‍ക്കൊപ്പം ഹോളിവുഡ് ചിത്രമായ ട്രോയിയിൽ അഭിനയിച്ച നഥാന്‍ ജോൺസ് വില്ലനായി എത്തുന്നു എന്നതാണ് മറ്റൊരു പ്രത്യേകത.

Bhooloham Official Trailer | Jayam Ravi, Trisha Krishnan | Srikanth Deva

എസ്.പി ജനനാഥന്റെ അസിസോയിയേറ്റായ കല്യാണകൃഷ്ണനാണ് ഭൂലോകം സംവിധാനം ചെയ്തിരിക്കുന്നത്. അസ്‌കാര്‍ ഫിലിംസിന്റെ ബാനറില്‍ രവിചന്ദ്രനാണ് നിർമാണം.