Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നടൻ മാധവനെതിരെ കേസ്

madhavan

കൃഷി സ്ഥലം കൈയ്യേറി കനാൽ നികത്തിയെന്ന് ആരോപിച്ച് നടൻ മാധവനെതിരെ പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ മദ്രാസ് ഹൈക്കോർട്ട് ബഞ്ച് നടനെതിെര നോട്ടീസ് അയച്ചു. ബാലസമുദ്രം ഗ്രാമവാസികളാണ് നടനെതിരെ പരാതിയുമായി രംഗത്തെത്തിയത്.

4.8 ഏക്കർ സ്ഥലമാണ് കൊടേക്കനാലിലെ ബാലസമുദ്രത്ത് നടൻ വാങ്ങിക്കൂട്ടിയത്. ഈ സ്ഥലത്തിലൂടെ പോകുന്ന കനാലാണ് നടനും കൂട്ടരും കൈയ്യേറിയത്.

ആദ്യം നെയ്കരപട്ടി പൊലീസ് സ്റ്റേഷനിൽ നടനെതിരെ പരാതി നൽകിയിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. തുടർന്ന് കൊല്ലുമെന്ന് വരെ ഭീഷണിപ്പെടുത്തി ആളുകൾ വന്നുവെന്നും ഗ്രാമവാസികൾ പറഞ്ഞു.

ഈ വിഷയത്തിൽ കലക്ടർക്കും ജൂനിയർ എഞ്ചിനിയർക്കും തഹസിൽദാർക്കും മാധവനൊപ്പം തന്നെ കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.