Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രജനിക്കൊപ്പമുള്ള ആ നടൻ?

Charles-Vinoth-kabali

കബാലി ടീസറിൽ ആരാധകരെ കോരിത്തരിപ്പിക്കുന്ന നിമിഷങ്ങളിലൊന്നാണ് പഴയകാല രജനീകാന്തിനെ കാണിക്കുന്ന രംഗം. എൺപതുകളിലെ ഗെറ്റപ്പിൽ എത്തുന്ന രജനിക്കൊപ്പം മറ്റൊരു നടനെ കൂടി കാണിക്കുന്നുണ്ട്.

പി. രഞ്ജിത്തിന്റെ തന്നെ മദ്രാസ് എന്ന കാർത്തി ചിത്രത്തിൽ വില്ലനായി എത്തിയ ചാൾസ് വിനോദ് ആണ് താരം. മദ്രാസ് എന്ന ചിത്രത്തിൽ മാരി എന്ന ക്രൂരനായ വില്ലന്റെ കഥാപാത്രം ഏറെ ശ്രദ്ധനേടിയിരുന്നു.

Kabali Tamil Movie | Official Teaser | Rajinikanth | Radhika Apte | Pa Ranjith

കബാലിയിൽ രജനി അവതരിപ്പിക്കുന്ന കബലീശ്വരൻ എന്ന കഥാപാത്രത്തിന്റെ ആദ്യ കാലഘട്ടത്തിലാകും വിനോദ് എത്തുക. മൈലാപ്പൂരില്‍ ജനിച്ച് മലേഷ്യയിലേക്ക് സാമ്രാജ്യം വ്യാപിപ്പിച്ച കബാലീശ്വരനെയാണ് രജനീകാന്ത് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഏറെ കാലത്തിന് ശേഷം പ്രായത്തിനൊത്തെ വേഷം രജനി ചെയ്യുന്നുവെന്ന പ്രത്യേകതയും കബാലിക്കുണ്ട്. ആട്ടകത്തി, മദ്രാസ് പോലുള്ള പരീക്ഷണചിത്രങ്ങൾ ഒരുക്കിയ പാ രഞ്ജിത്ത് സംവിധാനം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

രാധിക ആപ്‌തെ, കലൈയരസന്‍, കിഷോര്‍, ധന്‍സിക, ദിനേഷ് രവി എന്നിവരും പ്രധാന കഥാപാത്രങ്ങളാകുന്നു.സന്തോഷ് നാരായണനാണ് സംഗീതം നിര്‍വഹിക്കുന്നത്.  

Your Rating: