Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സെന്‍സര്‍ ബോര്‍ഡിൽ കമൽഹാസൻ

kamalhassan കമൽഹാസൻ

ദേശീയ സെന്‍സര്‍ ബോര്‍ഡിൽ കമൽഹാസൻ. ശ്യാം ബെനഗല്‍ അധ്യക്ഷനായ കമ്മിറ്റിയുടെ പുനരേകീകരണത്തില്‍ കമൽഹാസനെയും ഷാജി എൻ കരുണിനെയും ഉള്‍ക്കൊള്ളിക്കാൻ തീരുമാനമായത്. ദക്ഷിണേന്ത്യന്‍ സിനിമാ വിഭാഗത്തിലേക്കാണ് ഇരുവരെയും പരിഗണിച്ചത്.

നേരത്തെ സെന്‍സര്‍ ബോര്‍ഡിന് എതിരെ നിരവധി പ്രതിഷേധങ്ങള്‍ ശക്തമായ സാഹചര്യത്തിലാണ് പുതിയ നീക്കം. ദക്ഷിണേന്ത്യന്‍ സിനിമയിലുണ്ടായ വളര്‍ച്ച പരിഗണിച്ചാണ് സെന്‍സര്‍ ബോര്‍ഡ് വികസിപ്പിക്കുന്നത് എന്നാണ് ഔദ്യോഗിക വിശദീകരണം. ബംഗാളി സംവിധായകന്‍ ഗൗതം ഘോഷിനെയും ബോർഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.