Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഷൂട്ടിങിനിടെ മഴ; ക്രിക്കറ്റ് കളിച്ച് ബാഹുബലി ടീം

bahubali

ബാഹുബലി രണ്ടാം ഭാഗത്തിന്റെ ചിത്രീകരണത്തിരക്കിലാണ് സംവിധായകൻ രാജമൗലി. എത്രയും പെട്ടന്ന് ഷൂട്ടിങ് തീർത്ത് പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ ആരംഭിക്കാനാണ് രാജമൗലിയുടെ തീരുമാനം.

ചിത്രത്തിന്റെ ക്ലൈമാക്സിലെ യുദ്ധരംഗങ്ങൾ ചിത്രീകരിക്കുന്നതിന്റെ അവസാനദിനമായ ഇന്നലെ ചിത്രീകരണം താൽക്കാലികമായി നിർത്തിവക്കേണ്ടി വന്നു. വേറൊന്നുമല്ല അപ്രതീക്ഷിതമായി എത്തിയ മഴയാണ് രാജമൗലിയുടെ ഷൂട്ടിങ് മുടക്കിയത്. മഴമൂലം സെറ്റിൽ വെള്ളക്കെട്ടുമായി.

എന്നാൽ ഒഴിവുസമയം ക്രിക്കറ്റ് കളിച്ച് സമയം ചെലവഴിക്കുകയായിരുന്നു ബാഹുബലി ടീം. െസറ്റിൽ ക്രിക്കറ്റ് കളിക്കുന്ന വിഡിയോ രാജമൗലി തന്നെയാണ് ഫെയ്സ്ബുക്ക് േപജിലൂടെ ഷെയർ ചെയ്തത്. ഈ ഷെഡ്യൂളോടെ ചിത്രീകരണം പൂർത്തിയാകുമെന്നാണ് അണിയറപ്രവർത്തകർ പറയുന്നത്. ഏപ്രിൽ 28, 2017നാണ് ചിത്രം റിലീസിനെത്തുക. 

Your Rating: