Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിക്കിനി അണിഞ്ഞ് നയൻസ് എത്തും; പ്രതിഫലം 4 കോടി

chiranjeevi-nayanthara

താരറാണി നയൻതാര ചിരഞ്ജീവിയുടെ നായികയാകുന്നു. തെലുങ്ക് സൂപ്പർതാരത്തിന്റെ 150ാം ചിത്രത്തിലാണ് നയൻസ് നായികയായി എത്തുന്നത്. തമിഴില്‍ സൂപ്പര്‍ഹിറ്റായ കത്തിയുടെ റീമേക്കാണ് ഈ ചിത്രം.

ചിത്രത്തിൽ നയൻതാരയുടെ പ്രതിഫലം കേട്ടാൽ ഞെട്ടും നാല് കോടി. ആദ്യം നിർമാതാക്കൾ വിസമ്മതിച്ചിരുന്നെങ്കിലും പിന്നീട് നയൻസിനെ തന്നെ പരിഗണിക്കുകയായിരുന്നു. സിനിമയിൽ ബിക്കിനി േവഷത്തിലും നയൻസിനെ കാണാം.

വിവി വിനായകനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയില്‍ അഭിനയിക്കാന്‍ മൂന്നു കോടിയും സിനിമയിലുള്ള ബിക്കിനി സീനില്‍ അഭിനയിക്കാന്‍ മാത്രം ഒരു കോടി രൂപയുമാണു നയന്‍സ് വാങ്ങുന്നത്.കുറച്ചു സമയം മാത്രം ബിക്കിനി രംഗത്തിലെത്തുന്ന ചിത്രത്തിലെ ഒരു സീനിന് വേണ്ടിയാണ് നയൻസ് ഒരുകോടി മേടിക്കുന്നതെന്നും കേൾക്കുന്നു.

ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രാം ചരണാണ് ചിത്രം നിർമിക്കുന്നത്.

Your Rating: