Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിക്രം ആരാധകരെ ചൊടിപ്പിച്ച് ധനുഷ്

vikram-dhanush

വിക്രത്തിന്റെ പുതിയ ചിത്രം 10 എൻട്രതുക്കുള്ളൈയും ധനുഷ് നിർമിച്ച് വിജയ് സേതുപതി നായകനായെത്തുന്ന നാനും റൗഡി താനും ഒരേദിവസമാണ് തിയറ്ററുകളിലെത്തിയത്. ഇരുചിത്രങ്ങളും മികച്ച അഭിപ്രായത്തോടെയാണ് തിയറ്ററുകളിൽ മുന്നേറുന്നതും.

അതിനിടെ ധനുഷ് സിനിമകളെ സംബന്ധിച്ചുള്ള തെറ്റായ കളക്ഷൻ റിപ്പോർട്ട് റി ട്വീറ്റ് ചെയ്യുകയുണ്ടായി. ആ റിപ്പോർട്ടിൽ 10 എൻട്രതുക്കുള്ളൈയ്ക്ക് ലഭിച്ചിരിക്കുന്ന കളക്ഷൻ തെറ്റായാണ് കാണിച്ചിരുന്നതും. ഇതാണ് വിക്രം ആരാധകരെ ചൊടിപ്പിച്ചത്. ധനുഷിന്റെ ട്വീറ്റ് കണ്ടതോടെ ആരാധകർക്ക് കലിയിളകി താരത്തിനെതിരെ രംഗത്തെത്തി.

അമളിപറ്റിയെന്ന് മനസ്സിലായ താരം ഉടൻ തന്നെ ആ ട്വീറ്റ് പിൻവലിക്കുകയും ചെയ്തു. കൂടാതെ ഈ വിഷയത്തിൽ അദ്ദേഹം ആരാധകരോട് മാപ്പുപറഞ്ഞ് തനിക്ക് അബദ്ധം പറ്റിയതാണെന്ന് പിന്നീട് വിശദീകരിച്ചു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.